Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Acquitted

Ernakulam

പിതാവിനെ കൊലപ്പെടുത്തിയ കേസിൽ വെറുതെ വിട്ട മധ്യവയസ്കനെ വെടിവച്ചു കൊ​ല​പ്പെ​ടു​ത്തി

കാ​ല​ടി: എ​ട്ടു വ​ർ​ഷം മു​മ്പ് പി​താ​വി​നെ കൊലപ്പെടുത്തിയ കേ സിൽ കോടതി വെറുതെവിട്ട മധ്യവയസ്കനെ വെ​ടി​വ​ച്ചു​കൊ​ന്ന് പ​ട്ടാ​ള​ക്കാ​ര​നാ​യ മ​ക​ന്‍റെ പ്ര​തി​കാ​രം. മ​ഞ്ഞ​പ്ര കി​ലു​ക്ക​ൻ ജോ​സ് (54) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ഞ​പ്ര കോ​താ​യി തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ജോ​സി​ന് വെ​ടി​യേ​റ്റ​ത്.

12 വ​യ​സു​ള്ള മ​ക​നും ജോ​സി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജോ​സി​നെ വെ​ടി​വ​ച്ച കാ​ളാം​പ​റ​മ്പ​ൻ പോ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റാ​യി​രു​ന്നു ജോ​സ്.

പ​ട്ടാ​ള​ക്കാ​ര​നാ​യി​രു​ന്ന പോ​ളിക്ക് ത​ന്‍റെ പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യി​രു​ന്ന ജോ​സി​നോ​ടു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​പ്പോ​ൾ മ​ഞ്ഞ​പ്ര​യി​ൽ താ​മ​സി​ക്കു​ന്ന ജോ​സ് മു​മ്പ് കൊ​ല്ല​ക്കോ​ട് പോ​ളി​യു​ടെ വീ​ടി​ന​ടു​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. എ​ട്ടു വ​ർ​ഷം മു​മ്പ് അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പോ​ളി​യു​ടെ പി​താ​വി​നെ ജോ​സ് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സി​ൽ കു​റെ​ക്കാ​ലം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച ജോ​സി​നെ കോ​ട​തി വെ​റു​തെ​വി​ട്ടു. ഇ​തി​നെ​തി​രെ പോ​ളി​യു​ടെ കു​ടും​ബം അ​പ്പീ​ൽ പോ​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ​ശേ​ഷം ജോ​സ് മ​ഞ്ഞ​പ്ര​യി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം പ്ര​തി പോ​ളി തോ​ക്കു​മാ​യി അ​യ്യ​മ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

Latest News

Corehub Up